യുക്രെയ്ൻ പ്രസിഡണ്ടിനെ അട്ടിമറിക്കാൻ റഷ്യൻ നീക്കം


റഷ്യൻ അധിനിവേശത്തെ ശക്തമായി എതിർത്തുനിൽക്കുന്ന പ്രസിഡന്‍റ് വോളോഡമിർ സെലെൻസ്കിയെ അട്ടിമറിക്കാൻ നീക്കം. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ നിർദേശപ്രകാരമാണ് അട്ടിമറി നീക്കമെന്നാണ് വിവരം. യുക്രെയ്ൻ മുൻ പ്രസിഡന്‍റ് വിക്ടർ യാനുക്കോവിച്ചിനെ പ്രസിഡന്‍റാക്കാനാണ് റഷ്യൻ നീക്കം. റഷ്യൻ അനുകൂലിയായ യാനുക്കോവിച്ചുമായി ചർച്ചയ്ക്കൊരുങ്ങുകയാണ് റഷ്യ. ചർച്ചയ്ക്കായി യാനുക്കോവിച്ച് ബെലറൂസിലെത്തി. 

അതേസമയം യുക്രെയ്നുമായുള്ള സമാധാന ചർച്ച മുടക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്നും റഷ്യ ആരോപിച്ചു. യുക്രെയ്നെ പിന്തിരിപ്പിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. ക്രൈമിയ വിട്ടുകൊടുത്ത് യുക്രെയ്നുമായി ധാരണയ്ക്കില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യുക്രെയ്ൻ ഭരണകൂടം എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. തങ്ങളെ ഒറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംലോക യുദ്ധം ആണവ യുദ്ധമാകുമെന്നും റഷ്യൻ മുന്നറിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed