യുക്രെയ്നിൽ നിന്നെത്തുന്നവർക്ക് പിസിആർ പരിശോധനയിൽ വേണ്ടെന്ന് സൗദി


യുക്രെയ്നിൽ നിന്നു രാജ്യത്തേയ്ക്ക് വരുന്ന പൗരന്മാരെയും അവരുടെ കൂടെ വരുന്ന മറ്റു രാജ്യക്കാരെയും പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാൽ ഇവർ രാജ്യത്ത് എത്തി 48 മണിക്കൂറിനുള്ളിൽ സാംപിൾ ശേഖരിച്ച് പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ഇതിനകം സിവിൽ ഏവിയേഷൻ സർക്കുലർ അയച്ചിട്ടുണ്ട്. യുക്രെയ്നിലുള്ള സൗദി എംബസി ആശയവിനിമയം നടത്താത്തവരോട്, കഴിയുന്നതും വേഗം ആശയവിനിമയം നടത്താൻ ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed