ഷാർജയിൽ നാട്ടുക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി മാലിന്യത്തിൽ തള്ളി; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ


 ഷാർജയിൽ നാട്ടുക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി മാലിന്യത്തിൽ തള്ളിയ പ്രതിയെ 12 മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ പ്രതി തന്റെ നാട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം മാലിന്യത്തിൽ തള്ളുകയായിരുന്നു. മാലിന്യപ്പെട്ടിയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടതായി മാലിന്യ സംസ്‌കരണ കമ്പനിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് 1500 ടൺ മാലിന്യം തരംതിരിച്ച് ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. 40 വയസുള്ള ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടയാളെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടയാളുമായുള്ള വ്യക്തിപരമായ തർക്കങ്ങളാണു കൊലയിലവസാനിച്ചത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed