ഭർതൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതിക്ക് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം


പത്തനംതിട്ട തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഭർതൃമാതവിനെ യാത്രയാക്കാനെത്തിയ യുവതി ടെയിനിൽ നിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശിനി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ശബരി എക്സ്പ്രസിന് അടിയിൽപെട്ടാണ് മരണം.ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭർതൃമാതാവിന്റെ ലഗേജ് കമ്പാർട്ടുമെന്റിന് ഉള്ളിൽ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിൻ നീങ്ങി തുടങ്ങി. തിടുക്കത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. 

ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed