കൊ​റോ​ണ​യ്ക്ക് പി​ന്നാ​ലെ പു​തി​യ വൈ​റ​സ് "ഫ്ലൊ​റോ​ണ'; ഇ​സ്രാ​യേ​ലി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു


കൊറോണ വൈറസിന് പിന്നാലെ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ വൈറസ്. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്‍റെ ആദ്യ കേസ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തു. കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗവസ്ഥയാണ് ഫ്ലൊറോണ. ഇസ്രായേലിലെ റാബൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടർത്തി ഫ്ലൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോൺ ഒട്ടുമിക്ക രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു

You might also like

  • Straight Forward

Most Viewed