ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്

സ്റ്റോക്ക്ഹോം: ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്. സക്യൂറോ മനാബേ, ക്ലോസ് ഹാസെൽമാൻ, ജിയോർജിയോ പാരിസി എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ആഗോള താപനത്തെ കുറിച്ചുള്ള പഠനങ്ങൾക്കാണ് പുരസ്‌കാരം.
സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നൽകുന്നത്.