വിദ്യാകിരണം പദ്ധതിയിലേയ്ക്ക് ബഹ്റൈൻ പ്രതിഭ മൂന്നേമുക്കാൽ ലക്ഷം രൂപ കൈമാറി

മനാമ
കോവിഡ് കാലത്തെ പഠനത്തിന് അനുയോജ്യ ഉപകരണങ്ങളായ ലാപ്ടോപ്, കമ്പ്യൂട്ടർ, ടാബ് എന്നിവ വാങ്ങാൻ സാധിക്കാത്ത നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാ കിരണം പദ്ധതിയിലേയ്ക്ക് ബഹ്റിൻ പ്രതിഭ മൂന്നേമുക്കാൽ ലക്ഷം രൂപ കൈ മാറി. ഇരുപ്പത്തിയഞ്ച് യൂണിറ്റുകളിൽ നിന്ന് ഓണമധുരം എന്ന് പേരിട്ട് നടത്തിയ പായസ വിതരണത്തിലൂടെയാണ് ധനസമാഹരണം നടത്തിയത്. പ്രതിഭ രക്ഷാധികാരി സമിതി അംഗം മഹേഷ് യോഗിനാഥ് , പ്രതിഭ സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി ബിനു സൽമാബാദ്, പ്രതിഭ വനിത വേദി എക്സിക്യൂട്ടീവ് മെംബർ രശ്മി മഹേഷ് എന്നിവർ ഈ തുക സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കൈമാറി. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് പ്രവാസികളിൽ നിന്നും ശേഖരിച്ച വാക്സിൻ ചലഞ്ചിലേക്കുള്ള പതിനഞ്ച് ലക്ഷം രൂപ ,കെയർഫോർ കേരള എന്ന പദ്ധതിക്ക് വേണ്ടി ശേഖരിച്ച പതിനഞ്ച് ലക്ഷം രൂപ എന്നിവക്ക് പുറമെയാണ് ഈ തുക സമാഹരിച്ചത്. പദ്ധതിയുമായി സഹകരിച്ചവർക്ക് പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് കെ.എം.സതീഷ് എന്നിവർ നന്ദി അറിയിച്ചു.