രക്ഷാദൗത്യത്തിന് എത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ നിന്നും തട്ടികൊണ്ടുപോയി


കാബൂളില്‍ നിന്നും രക്ഷാദൗത്യത്തിനെത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍. ആയുധധാരികളായ സംഘമാണ് വിമാനം തട്ടിയെടുത്തതെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരാണ് തട്ടികൊണ്ടു പോയെതെന്ന കാര്യം വ്യക്തമല്ല. താലിബാന്‍ ഭരണമേറ്റെടുത്തതിനെ തുടര്‍ന്ന് നിരവധി പേരാണ് വിമാനമാര്‍ഗം രാജ്യം വിടാന്‍ തയ്യാറായിരിക്കുന്നത്. ഓരോ പതിനഞ്ചു മിനിറ്റിലും ഓരോ വിമാനം കാബൂളില്‍ നിന്നും പുറപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതിനിടെയാണ് വിമാനം തട്ടിയെടുത്തതായി യുക്രൈന്‍ അറിയിച്ചത്.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed