മ്യാന്മറിൽ കടുത്ത വ്യോമാക്രമണം: റാഖൈനിൽ 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്


ശാരിക

യാങ്കോൺ: മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തുള്ള വിമത മേഖലയിൽ സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെടുകയും 58 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ക്യാക്ത്വാ പട്ടണത്തിലെ തിരക്കേറിയ മാർക്കറ്റിന് നേരെ യുദ്ധവിമാനത്തിൽ നിന്ന് രണ്ട് ശക്തമായ ബോംബുകൾ വർഷിക്കുകയായിരുന്നുവെന്ന് സൈന്യത്തിനെതിരെ പോരാടുന്ന അരാക്കൻ ആർമി അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നിരപരാധികളായ സാധാരണക്കാരാണ്. സംഭവസ്ഥലത്തു നിന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോംബാക്രമണത്തിൽ മാർക്കറ്റിലെ കെട്ടിടങ്ങളും സമീപത്തെ പാലവും പൂർണ്ണമായി തകർന്നു. ജനങ്ങൾ അധിവസിക്കുന്ന സ്കൂളുകളും മാർക്കറ്റുകളും ലക്ഷ്യമിട്ട് സൈന്യം മനപ്പൂർവ്വം ആക്രമണം നടത്തുകയാണെന്ന് അരാക്കൻ ആർമി ആരോപിച്ചു.

2021-ൽ നടന്ന സൈനിക അട്ടിമറിയെ തുടർന്ന് മ്യാന്മറിൽ ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുകയാണ്. സംഘർഷങ്ങളിൽ ഇതുവരെ ഒരു ലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 25 ലക്ഷത്തിലധികം പേർ അഭയാർത്ഥികളാകുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed