അഫ്ഗാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


കാബൂൾ: അഫ്ഗാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 500 ഭീകരര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ 20ലധികം പ്രവശ്യകളിലും ഒന്‍പത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങിയതിനു പിന്നാലെ കൂടുതല്‍ പ്രദേശം കൈയടക്കാനാണ് താലിബാന്‍ ശ്രമം. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പര്‍വാനിലെ സോര്‍ഖ് ഇ പാര്‍സ ജില്ലയുടെയും ഗസ്‌നിയിലെ മെയില്‍സ്റ്റാന്‍ ജില്ലയുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed