മെക്‌സിക്കോയിൽ മെട്രോപാളം തകർന്ന് 20 മരണം; അൻപതോളം പേർക്ക് പരിക്ക്


മെക്‌സികോ സിറ്റി: മെക്‌സിക്കോയിൽ മെട്രോറെയിൽ പാളത്തിൽ നിന്നും തിരക്കേറിയ റോഡിലേയ്ക്ക് ട്രെയിൻ മറിഞ്ഞ് 20 പേർ മരിച്ചു. കുട്ടികളടക്കം 50 ലേറെപ്പേരെ  പരിക്കേറ്റ നിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെക്‌സികോയിലെ ഒലിവോസ് സ്‌റ്റേഷനടുത്തുവെച്ചാണ് തീവണ്ടി അപകടം ഉണ്ടായത്. അപകടം രാത്രിയിലായതും രക്ഷാപ്രവർത്തനത്തിന് തടസമായി

റോഡിന് കുറുകെയുളള ഓവർപാസിലൂടെ പോകുന്നതിനിടെയാണ് പാളം തകർന്ന് തീവണ്ടി താഴേക്ക് പതിച്ചത്. മറ്റ് തീവണ്ടി ബോഗികളും താഴേക്ക് വീഴുമെന്ന് ഭയന്ന് രക്ഷാപ്രവർത്തനം ഇടയ്ക്ക് നിർത്തിവെയ്‌ക്കേണ്ടി വന്നു.

You might also like

  • Straight Forward

Most Viewed