മു​ൻ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ൾ​ട്ട​ർ മൊ​ണ്ടേ​ൽ അ​ന്ത​രി​ച്ചു


വാഷിംഗ്ടൺ: മുൻ അമേരിക്കൻ വൈസ് പ്രസിഡന്‍റ് വാൾട്ടർ മൊണ്ടേൽ (93) അന്തരിച്ചു. തിങ്കളാഴ്ച മിനസോട്ടയിലായിരുന്നു അന്ത്യം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 1977−1981 ൽ പ്രസിഡന്‍റ് ജിമ്മി കാർട്ടറുടെ കാലത്താണ് വാൾട്ടർ വൈസ് പ്രസിഡന്‍റായിരുന്നത്. 

അമേരിക്കയുടെ ചരിത്രത്തിലെ മികച്ച വൈസ് പ്രസിഡന്‍റായിരുന്നു വാൾട്ടർ മൊണ്ടേലെന്ന് ജിമ്മി കാർ‌ട്ടർ അനുസോചന സന്ദേശത്തിൽ പറഞ്ഞു. വാൾട്ടർ ജപ്പാനിൽ അമേരിക്കൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed