ഗസ്സയിലെ ആശുപത്രി ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം; ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് 18 അറബ്-ഇസ്ലാമിക രാജ്യങ്ങൾ


ഷീബ വിജയൻ

ഗസ്സയിലെ ഖാൻ യൂനിസിലുള്ള നാസ്സർ മെഡിക്കൽ കോംപ്ലക്സിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തർ ഉൾപ്പെടെയുള്ള 18 അറബ്-ഇസ്ലാമിക രാഷ്ട്രങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാർക്കും ആശുപത്രികൾക്കും നേരെ തുടരുന്ന ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഇത് യുഎസ് പ്രസിഡന്റിന്റെ സമാധാന പദ്ധതിക്ക് എതിരാണെന്നും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

ശൈത്യകാലത്ത് ഗസ്സയിലേക്ക് ആവശ്യമായ ടെന്റുകളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് ഇസ്രായേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശുദ്ധജലത്തിന്റെയും ആരോഗ്യസേവനങ്ങളുടെയും ലഭ്യതക്കുറവ് കുട്ടികളുടെ ജീവന് ഗുരുതരമായ ഭീഷണിയാകുന്നുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്നും, വെടിനിർത്തൽ കർശനമായി പാലിക്കാൻ ഇസ്രായേലിന് മേൽ അമേരിക്കയും അന്താരാഷ്ട്ര സമൂഹവും ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അറബ് രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു.

article-image

xzxsasas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed