ബാറ്റ്മാനിൽ നിന്നും ജെയിംസ് ബോണ്ടിലേക്ക്; പുതിയ '007' ആയി റോബർട്ട് പാറ്റിൻസൺ, ആവേശത്തിൽ ആരാധകർ


ഷീബ വിജയൻ


ലോസ് ആഞ്ചലസ്: ലോകസിനിമയിലെ വിഖ്യാത ചാരനായ ജെയിംസ് ബോണ്ടിന്റെ (007) കുപ്പായമണിയാൻ ഹോളിവുഡ് സൂപ്പർതാരം റോബർട്ട് പാറ്റിൻസൺ എത്തുന്നു. ഡാനിയൽ ക്രെയ്ഗിന്റെ പിൻഗാമിയായി പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ എത്തുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഡ്യൂൺ' ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഡെനിസ് വില്ലെന്യൂവാണ് പുതിയ ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ബ്രിട്ടീഷ് ചാരനായ 007-ന്റെ വേഷത്തിൽ പാറ്റിൻസൺ ആദ്യമായി എത്തുക. എം‌ജി‌എം സ്റ്റുഡിയോസ് ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് റോബർട്ട് പാറ്റിൻസണിന്റെ കാസ്റ്റിംഗ് സ്ഥിരീകരിച്ചത്.

ജെയിംസ് ബോണ്ട് സീരീസിലെ ഐതിഹാസികമായ '007' തീം മ്യൂസിക്കിന്റെ അകമ്പടിയോടെ, ബോണ്ടിന്റെ വേഷത്തിൽ പാറ്റിൻസൺ നാടകീയമായി പ്രത്യക്ഷപ്പെടുന്നതാണ് പ്രഖ്യാപന വീഡിയോയിലുള്ളത്. 'ജെയിംസ് ബോണ്ട് തിരിച്ചുവരും' എന്ന വാചകത്തോടെയാണ് ആവേശമുണർത്തുന്ന ഈ വീഡിയോ അവസാനിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം, ഐക്കണിക് ചാരനായുള്ള പാറ്റിൻസണിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് ചിത്രവും സ്റ്റുഡിയോ പുറത്തുവിട്ടിട്ടുണ്ട്. ക്ലാസിക് ടക്സീഡോ സ്യൂട്ടും കയ്യിൽ തോക്കുമായി നിൽക്കുന്ന ചിത്രത്തിലൂടെ ബോണ്ട് വേഷത്തിലേക്കുള്ള തന്റെ ഫസ്റ്റ് ലുക്കാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

article-image

fgfgfgfgddf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed