മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ​യ്ക്ക് കോ​വി​ഡ്


ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഡൽഹി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ എയിംസ് ആശുപത്രിയിലെ ട്രോമ കെയറിലുള്ള പ്രത്യേക മുറിയിലേക്കു മാറ്റി. മൻമോഹൻ സിംഗിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എയിംസ് ആശുപത്രി അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed