ഇറാനിൽ ഇപ്പോഴും രണ്ടായിരത്തോളം മിസൈലുകൾ ബാക്കി; യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാനിൽ ഇപ്പോഴും 1,500 മുതൽ 2,500 വരെ ബാലിസ്റ്റിക് മിസൈലുകൾ ബാക്കിയുണ്ടാകാമെന്ന് യു.എസ് ഇന്റലിജൻസ് വിലയിരുത്തൽ. തെഹ്‌റാന്റെ ആയുധശേഖരം കൃത്യമായി നിരീക്ഷിക്കാൻ ബുദ്ധിമുട്ടാണെങ്കിലും വലിയൊരു ശേഖരം ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രായേലും സമാനമായ കണക്കുകൾ ശരിവെക്കുന്നുണ്ട്. ഇറാൻ ആയുധങ്ങൾ പുനർനിർമ്മിക്കുകയാണെന്നും രാജ്യം പുതിയ സംഘർഷങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പുതിയ പ്രകോപനങ്ങൾ ഉണ്ടാകാതിരുന്നാൽ ഇറാനെ ആക്രമിക്കുന്നത് തൽക്കാലം നീട്ടിവെക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നുണ്ട്. എന്നാൽ, ഇറാനെതിരെ ആക്രമണം നടത്തണമെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതിനിടെ, ബഹ്‌റൈനിലെ യു.എസ് സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. പ്രദേശത്ത് സൈറണുകൾ മുഴങ്ങുകയും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
cccxxxc


