വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലഗേജിൽ ജീവനുള്ള പാമ്പുകൾ; സുരക്ഷാ പരിശോധന താത്കാലികമായി നിർത്തിവച്ചു


ഷീബ വിജയൻ


കാലിഫോർണിയയിലെ ഒന്റാരിയോ ഇന്റർനാഷണൽ എയർപോർട്ടിൽ ലഗേജ് പരിശോധനക്കിടയിൽ യാത്രക്കാരന്റെ സ്യൂട്ട്കേസിൽ നിന്ന് രണ്ട് ജീവനുള്ള പാമ്പുകളെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഈ സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ താത്കാലികമായി നിർത്തിവക്കേണ്ടി വന്നു. പരിശോധനക്കിടയിൽ സ്യൂട്ട്കേസിനുള്ളിൽ പച്ച നിറത്തിലുള്ള ഒരു ഉറയിൽ ഒളിപ്പിച്ച നിലയിലാണ് പാമ്പുകളെ കണ്ടെത്തിയത്. കണ്ടെത്തിയ രണ്ട് പാമ്പുകളിൽ ഒന്ന് അപകടകാരിയായ റാട്ടിൽസ്നേക്ക് ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

എയർപോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാഗിന്റെ ഉടമയായ യാത്രക്കാരനെ കണ്ടെത്തുകയും ചെയ്തു. പാമ്പുകൾ തന്റെ വളർത്തുമൃഗങ്ങളാണെന്നും മറ്റൊരു എയർലൈനിൽ ഇതിനു മുൻപും താൻ ഇവയുമായി യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് യാത്രക്കാരൻ അധികൃതരോട് വിശദീകരിച്ചത്. തുടർന്ന് അയാൾ പാമ്പുകളെ ബാഗിൽ നിന്ന് പുറത്തെടുത്ത്, യാത്ര ചെയ്യാതിരുന്ന ഒരു കുടുംബാംഗത്തിന് കൈമാറി. പാമ്പുകൾ വിഷമുള്ളവയാണോ എന്ന് വ്യക്തമല്ലാത്തതിനാലും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയുമാണ് പരിശോധനകൾ താത്കാലികമായി നിർത്തിവച്ചത്. തുടർന്ന് ലഗേജ് വീണ്ടും പരിശോധിക്കുകയും ക്ലിയർ ചെയ്ത ശേഷം യാത്രക്കാരനെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു.

 

article-image

ുപപര

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed