മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്‍റൈനിൽ


 

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യമന്ത്രി ക്വാറന്‍റൈനിൽ പ്രവേശിച്ചു. ശൈലജ ടീച്ചർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ യോഗങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെടൽ‌ നടത്തുമെന്ന് അവർ ഫേസ്ബുക്കിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed