മ്യാ​ന്‍​മ​റി​ൽ പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ജ​ന​ങ്ങ​ളെ കൂ​ട്ട​ക്കു​രു​തി ചെ​യ്ത് സൈ​ന്യം


നയ്പിറ്റോ: മ്യാന്‍മറിൽ‍ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ കൂട്ടക്കുരുതി ചെയ്ത് സൈന്യം. ശനിയാഴ്ച സൈന്യം നടത്തിയ വെടിവയ്പ്പിൽ‍ 114 ജീവനുകൾ‍ പൊലിഞ്ഞു. സൈനിക ദിനാചരണത്തിനിടെയായിരുന്നു ഈ ക്രൂരത. മരിച്ചവരിൽ‍ കുട്ടികളും ഉൾ‍പ്പെടുന്നു. പ്രക്ഷോഭകാരികളെ കണ്ടാൽ‍ ഉടന്‍തന്നെ വെടിവയ്ക്കണമെന്നാണ് സൈനിക മേധാവിയുടെ നിർ‍ദേശം. 

മ്യാന്‍മറിൽ‍ ഫെബ്രുവരിയിൽ‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചതു മുതൽ‍ മരിച്ചത് 400ൽ‍ അധികം ആളുകളാണ്. അതേസമയം, മ്യാന്‍മറിന്‍റെ 76−ാമത് സായുധസേന ദിനം ഭീകരതയുടെയും അപമാനത്തിന്‍റെയും ദിനമായി രേഖപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്‍റെ മ്യാന്‍മറിലെ പ്രതിനിധി സംഘം ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed