നേപ്പാൾ പ്രളയം: മരണസംഖ്യ 1,000 കടന്നു; മലയാളികളടക്കം നാലായിരത്തോളം പേരെ കാണാനില്ല
ശാരിക
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 1,003 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. മലയാളികൾ ഉൾപ്പെടെ അയൽരാജ്യങ്ങളിൽ നിന്നുള്ളവരടക്കം 3,916 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രളയക്കെടുതിക്കിടെ വിദേശികളടക്കം പതിനൊവായിരത്തിലധികം പേരെ രക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650-ലധികം തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി ഇന്ത്യയിൽ നിന്നുള്ള പ്രത്യേക തുരങ്ക രക്ഷാപ്രവർത്തന സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമായി തുടരുകയാണ്.
അതേസമയം, നദികളിലും അരുവികളിലും വീണ്ടും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാജ്യത്ത് പുനഃപ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
aa

