പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തി എഫ്എടിഎഫ്


ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്. ഭീകരവാദത്തിന് സാന്പത്തിക സഹായം നൽകുന്നവരെ കണ്ടെത്തി അമർച്ച ചെയ്യാൻ പാകിസ്താന് കഴിഞ്ഞില്ലെന്ന് എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. ഇതോടെ ജൂൺ വരെ പാകിസ്താൻ ഗ്രേ ലിസ്റ്റിൽ തുടരണം.

നേരത്തെ നിർദ്ദേശിച്ച 27 കാര്യങ്ങൾ പാകിസ്താൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്ന് എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. ഭീകരവാദത്തെ നേരിടുന്നതിൽ പാകിസ്താൻ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഭീകരതയ്ക്ക് സാന്പത്തിക സഹായം നൽകുന്നവർക്കെതിരായ നടപടികളിൽ പിഴവുണ്ടായി. ഈ പിഴവ് തിരുത്താനുള്ള പാകിസ്താന്റെ ആക്ഷൻ പ്ലാൻ ഇനിയും പൂർണമാകാനുണ്ടെന്ന് എഫ്എടിഎഫ് അദ്ധ്യക്ഷൻ മാർകസ് പ്ലെയെർ പറഞ്ഞു.

പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരുകയോ കരിന്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ രാജ്യത്തിന് ലോക ബാങ്ക്, ഐഎംഎഫ്, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നുള്ള സാന്പത്തിക സഹായം ലഭിക്കുകയില്ല. നിലവിൽ സാന്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ കരിന്പട്ടികയിലായാൽ രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകും. കഴിഞ്ഞ 13 വർഷമായി പാകിസ്താൻ ഗ്രേ ലിസ്റ്റിൽ തുടരുകയാണ്. ഇത് 38 ബില്യൺ ഡോളറിന്റെ നഷ്ടമാണ് പാകിസ്താന് ഉണ്ടാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed