ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കരാർ പ്രാബല്യത്തിൽ


ജനീവ: ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കരാർ പ്രാബല്യത്തിൽ വന്നു. ആദ്യമായാണ് ഇത്തരമൊരു കരാറിന് ഐക്യരാഷ്ട്ര സഭ അനുമതി നൽകുന്നത്. ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണ് യുഎന്നിന്റെ തീരുമാനം. ആണവായുധങ്ങൾ പൂർണമായും നരോധിച്ച് ഈ കരാർ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങളുടെ മറ്റ് ന്യൂക്ലിയാർ സ്‌ഫോടക വസ്തുക്കളും നിർമാണം ചെയ്യുക, പരീക്ഷിക്കുക, കൈവശം വയ്ക്കുക്ക, കൈമാറ്റം ചെയ്യുക എന്നിവ നിരോധിക്കുന്നതാണ് നിയമം. കരാറിന് ഒക്ടോബർ 24നാണ് അംഗീകാരം ലഭിച്ചത്. തുടർന്ന് 90 ദിവസത്തിന് ശേഷമാണ് പ്രബല്യത്തിൽ വന്നത്. 

You might also like

Most Viewed