ബ്രിട്ടനിൽ ലോക്ക്ഡൗൺ ജൂലൈ 17 വരെ നീട്ടി

ലണ്ടൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ ജൂലൈ 17 വരെ നീട്ടി. രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.പബ്ബുകൾ, റസ്റ്ററന്‍റുകൾ, ഷോപ്പുകൾ, പൊതു ഇടങ്ങൾ എന്നിവ അടയ്ക്കാൻ കൗൺസിലുകൾക്ക് അധികാരം നൽകുന്നതിന് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയതായും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധ കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർ കുറഞ്ഞത് പത്തു ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്നും ഉത്തരവിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലും റിപ്പോർട്ട് ചെയ്തു.