ഐ.എൽ.എ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു; സ്മിത ജെൻസൻ വീണ്ടും പ്രസിഡന്റ്
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 2026–27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്മിത ജെൻസന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.
സ്മിത ജെൻസൻ (പ്രസിഡന്റ്), സുനന്ദ ഗെയ്ക്വാദ് (വൈസ് പ്രസിഡന്റ്), ശീതൽ ഷാ (ട്രഷറർ), സർമിഷ്ഠ ഡേ (ജനറൽ സെക്രട്ടറി), ടെസ്സി ചെറിയാൻ (പി.ആർ. സെക്രട്ടറി), മീന താക്കർ (എൻ്റർടൈൻമെൻ്റ് സെക്രട്ടറി), വിജയ് ലക്ഷ്മി (മെമ്പർഷിപ്പ് സെക്രട്ടറി), ഹിൽഡ ലോബോ (ഓപ്പറേഷൻസ് സെക്രട്ടറി), മീന ഭാട്ടിയ (ആക്റ്റിവിറ്റീസ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.
gdfg


