സ്വകാര്യ നയം നടപ്പാക്കുന്നത് വാട്സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു


 

ന്യൂഡൽഹി: സ്വകാര്യ നയം നടപ്പാക്കുന്നത് വാട്സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകൾ മാറ്റാൻ നടപടി എടുക്കമെന്ന് കന്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്‌സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാൻ പോകുന്നില്ലെന്നും കന്പനി കൂട്ടിച്ചേർത്തു. വിവരങ്ങൾ കൈമാറുമെന്ന വാട്സ്ആപ്പിന്‍റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പിൽനിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്നൽ, ടെലിഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിലേക്കാണ് ആളുകൾ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed