ബിക്കിനി മോഡലിന്റെ ചിത്രത്തിന് മാര്‍പ്പാപ്പ ലൈക്ക് അടിച്ച സംഭവം; ആഭ്യന്തര അന്വേഷണത്തിന് അന്വേഷണത്തിന് ഉത്തരവ്
വത്തിക്കാന്‍ സിറ്റി: ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈക്ക് ചെയ്തതായി കണ്ടെത്തിയ സംഭവത്തില്‍ വത്തിക്കാന്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. മാര്‍പ്പാപ്പയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നടാലിയ ഗരിബൊട്ടോ എന്ന മോഡലിന്റെ ചിത്രത്തിന് ലൈക്ക് ചെയ്ത സംഭവം അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ പ്രധാന തലക്കെട്ടായിരുന്നു. ഇക്കഴിഞ്ഞ 13-ാം തീയതിയാണ് സംഭവം.
അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ ആഭ്യന്തര അന്വേഷണത്തിനായി ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ലൈക്ക് ചെയ്ത സംഭവം ചര്‍ച്ചയായതോടെ മാര്‍പ്പാപ്പയുടെ അക്കൗണ്ട് തന്നെ അത് ഡിസ് ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാര്‍പ്പാപ്പ നേരിട്ട് ഉപയോഗിക്കുന്നതല്ലെന്നും ഇതിനായി ഒരു പ്രത്യേക സോഷ്യല്‍ മീഡിയ ടീം ഉണ്ടെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കത്തോലിക്ക ദിനപത്രമായ ലാ ക്രോക്‌സിയും മാര്‍പ്പാപ്പയെ പിന്തുണച്ച് രംഗത്തെത്തി. ട്വീറ്റുകള്‍ മാര്‍പ്പാപ്പ നേരിട്ട് വിലയിരുത്തിയ ശേഷം മാത്രമാണ് പോസ്റ്റ് ചെയ്യാറുള്ളതെന്നും ലൈക്കുകള്‍ അദ്ദേഹം നോക്കാറില്ലെന്നും ലാ ക്രോക്‌സി എഡിറ്റര്‍ റോബര്‍ മൈക്കന്‍സ് പറഞ്ഞു. എന്നാല്‍, മാര്‍പ്പാപ്പ ലൈക്ക് അടിച്ചതോടെ തനിക്ക് സ്വര്‍ഗം ലഭിച്ചെന്നായിരുന്നു നടാലിയയുടെ പ്രതികരണം.

