സമാധാന നൊബേൽ പുരസ്കാര വിതരണം വെർച്വലായി നടത്താന്‍ ധാരണ
ഓസ്‌ലോ: സമാധാന നൊബേൽ പുരസ്കാരദാനം വെർച്വലായി നടത്താൻ തീരുമാനം. പുരസ്കാരം നല്കുന്ന നോർവീജിയൻ നൊബേൽ കമ്മിറ്റിയും പുരസ്കാരം നേടിയ ലോക ഭക്ഷ്യപദ്ധതിയും ഇക്കാര്യത്തിൽ ധാരണയിലെത്തി.ഭക്ഷ്യപദ്ധതി മേധാവി ഡേവിഡ് ബീസ്‌ലി ഡിസംബർ 10ന് ഓസ്‌ലോയിലെ സിറ്റി ഹാളിൽ സമ്മാനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിലാണു പരിപാടിയിൽ മാറ്റം വരുത്തിയത്. ബീസ്‌ലിയുടെ നൊബേൽ പ്രസംഗം അടുത്തവർഷത്തെ കോവിഡ് സാഹചര്യമനുസരിച്ച് നടത്തിയേക്കും.

