കമല ഹാരിസിനെതിരായ വംശീയ പരാമർശങ്ങൾ നീക്കം ചെയ്ത് ഫേസ്ബുക്ക്


വാഷിംഗ്ടണ്‍ ഡിസി: നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെതിരായ വംശീയ പരാമർശങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു. വിവിധ പേജുകളിൽ വന്ന പോസ്റ്റുകളുടെയും കമന്‍റുകളുടെയും അടിസ്ഥാനത്തിൽ പോസ്റ്റുകൾ നീക്കം ചെയ്തതിനൊപ്പം പേജുകൾ തന്നെ എടുത്തുകളയുകയും ചെയ്തിട്ടുണ്ട്.കമല ഹാരിസ് അമേരിക്കക്കാരി അല്ല, കമല പൂർണമായും കറുത്ത വർഗക്കാരിയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ പരാമർശങ്ങളാണ് ഉയർന്നു വന്നത്.

ചില പേജുകളിലാകട്ടെ ഒരുപടികൂടി കടന്ന് ലൈംഗിക ചുവയുള്ള വാക്കുകളും പരാമർശങ്ങളും വരെ കമലയ്ക്കു നേരെ ഉയർന്നു. 4,000വും 1,500 ഒക്കെ അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം ചർച്ചകളും പ്രതികരണങ്ങളും ഒക്കെ ഉയർന്നുവന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed