കോവിഡിന്‍റെ മൂന്നാംഘട്ടം പിന്നിട്ടു: ഡൽഹിയിൽ ഇനി ലോക്ക്ഡൗൺ ഇല്ല
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രഘട്ടം അവസാനിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ. ദേശീയ തലസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ ഇനി ലോക്ക് ഡൗണ്‍ ഏർപ്പെടുത്തില്ല. അത്തരമൊരു നടപടി ഈ ഘട്ടത്തിൽ ഗുണമൊന്നും ചെയ്യില്ല.
എല്ലാവരും മാസ്ക് ധരിക്കുക എന്നതാണ് പ്രധാനം. കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രഘട്ടത്തെ ഡൽഹി പിന്നിട്ടിരിക്കുന്നുവെന്നും സത്യേന്ദ്ര ജയിൻ പറഞ്ഞു.

