ചൈനയുടെ കടുത്ത ഭീഷണി നേരിടുന്ന പെസഫിക്കിലെ രാജ്യങ്ങള്‍ക്ക് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജപ്പാന്‍


ടോക്കിയോ: ചൈനയുടെ കടുത്ത ഭീഷണി നേരിടുന്ന പെസഫിക്കിലെ രാജ്യങ്ങള്‍ക്ക് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജപ്പാന്‍. പുതിയ പ്രധാനമന്ത്രി യായി ചുമതലയേറ്റ യോഷിഹിതേ സുഗയുടെ സന്ദര്‍ശനത്തിലാണ് വിയറ്റ്‌നാമിനും ഇന്തോനേഷ്യയ്ക്കും കടല്‍മാര്‍ഗ്ഗമുള്ള എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് സുഗ ഉറപ്പുനല്‍കിയത്.
കഴിഞ്ഞയാഴ്ചത്തെ സുപ്രധാന സന്ദര്‍ശനത്തിലാണ് ക്വാഡ് സഖ്യത്തിന്റെ നയത്തെ പിന്തുണയ്ക്കുന്ന തീരുമാനംസുഗ വിയറ്റ്‌നാമിനെ അറിയിച്ചത്. ജപ്പാന്റെ വിശാലവും ശക്തവുമായ നാവികസേനയുടെ പെസ്ഫിക്കിലെ സാന്നിദ്ധ്യം ഏറെ നിര്‍ണ്ണായകമാണെന്ന് വിയറ്റ്‌നാം പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ സ്വയം ആയുധഇറക്കുമതിയിലടക്കം നിയന്ത്രണം വരുത്തിയ ജപ്പാന്‍ പെസഫിക്കിലെ മാറിയ സാഹചപര്യത്തില്‍ സൈനിക കാര്യത്തില്‍ വേഗതകൂട്ടുകയാണ്.

തായ്‌ലന്റിനോടും ഇന്തോനേഷ്യയോടും ജപ്പാന്റെ നയം മാറ്റം ചര്‍ച്ച ചെയ്തുകഴിഞ്ഞു. പെസഫിക്കിലെ തുറന്ന സമീപനമാണ് ജപ്പാന്‍ ആഗ്രഹിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും സ്വതന്ത്രമായി ഇടപെടാനാകുന്ന അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് ജപ്പാന്റെ കടമയാണെന്നും സുഗ വ്യക്തമാക്കി.

പെസഫിക്കില്‍ അമേരിക്കയുടെ സൈനിക വ്യൂഹം ഗീഗോ ഗാര്‍ഷ്യയില്‍ കൂടുതല്‍ സജ്ജീകരണങ്ങളോടെ ചൈനയ്‌ക്കെതിരെ തയ്യാറാകുന്നതിനിടെയാണ് ജപ്പാന്‍ നാവികസേനയെ തയ്യാറാക്കി നേതൃത്വം ഏറ്റെടുക്കുന്നത്. ഇരുപത്തിരണ്ടാമത്തെ ആണവ അന്തര്‍വാഹിനി നീറ്റിലിറക്കി ജപ്പാന്‍ മേഖലയിലെ നാവിക ശക്തി തെളിയിച്ചതിന് പിന്നാലെയാണ് ചെറുരാജ്യങ്ങളെ സന്ദർശിച്ചത്.

You might also like

Most Viewed