സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന സൈനികൻ മരണപ്പെട്ടു


 

കാഞ്ഞങ്ങാട്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ചികിൽസയിലായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ ജമ്മു കാശ്മീരിൽ മരണപ്പെട്ടു. സിആർപിഎഫിൽ സർക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ ജോലി ചെയ്തിരുന്ന മോനാച്ചയിലെ എം. ദാമോദരനാണ് ഇന്നലെ രാത്രി ചികിൽസക്കിടെ മരണപ്പെട്ടത്. ജമ്മു കാശ്മീരിൽ ജോലി ചെയ്യുന്ന ദാമോദരന് രണ്ടര മാസം മുന്പാണ് സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റത്. വെടിയേറ്റ് താടിയെല്ല് തകർന്ന ഇദ്ദേഹം മിലിട്ടറി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു. മൃതദേഹം നാളെ സ്വദേശത്തെത്തിച്ച് സംസ്ക്കരിക്കും. ഭാര്യ: സ്വപ്ന. മക്കൾ: ദൃശ്യ, മൃദുല. മരുമകൻ: നിമേഷ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed