മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ പുതിയ കേസ്


ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ അഴിമതിവിരുദ്ധ സമിതി പുതിയ കേസ് രജിസ്റ്റർ ചെയ്തു. അഴിമതിക്കേസിനെത്തുടർന്ന് 2017 ൽ സുപ്രീംകോടതി ഭരണത്തിൽനിന്ന് പുറത്താക്കപ്പെട്ട എഴുപതുകാരനായ ഷരീഫ് നിലവിൽ ലണ്ടനിൽ ചികിത്സയിലാണ്. ഷരീഫിന്‍റെ മുൻ പേഴ്സൺ സെക്രട്ടറി ഫവാദ് ഹസൻ, മുൻ മന്ത്രി അഹ്സാൻ ഇക്ബാൽ, മുൻ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി, മുൻ ഐബി മേധാവി അഫ്താഫ് സുൽത്താൻ എന്നിവർക്കെതിരേയുള്ള അഴിമതിക്കേസിനും ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ അംഗീകാരം നൽകിയതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. 

വിദേശത്തുനിന്നെത്തുന്ന നേതാക്കൾക്കായി അതീവ സുരക്ഷാസംവിധാനങ്ങളുള്ള 73 വാഹനം വാങ്ങിയതിൽ 1195.2 ‌കോടി പാക്‌ രൂപ നഷ്‌ടം വരുത്തിയെന്നാണ്‌ കേസ്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed