ഇന്ത്യയുമായി യുദ്ധ സാധ്യത തള്ളുന്നില്ല; പാക് പ്രതിരോധ മന്ത്രി
ശാരിക
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷത്തിനിടയിലും രാജ്യം പൂർണ്ണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ താൻ തള്ളിക്കളയുന്നില്ലെന്നും, പൂർണ്ണമായും ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറുള്ള ഒരു ട്രെയിലറായിരുന്നുവെന്ന കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് ഖവാജ ആസിഫിന്റെ ഈ പ്രതികരണം. സമാ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം മന്ത്രി നടന്നത്.
േ്ിേ
