ലിബിയയിൽ ശാശ്വത വെടിനിർത്തലിനു ധാരണ


ജനീവ: ലിബിയയിൽ പോരാട്ടം നടത്തുന്ന ഇരുവിഭാഗവും ഐക്യരാഷ്‌ട്ര സഭയുടെ മധ്യസ്ഥതയിൽ വെടിനിർത്തലിനു ധാരണയായി. യുഎന്നിന്‍റെ അംഗീകാരമുള്ള ലിബിയൻ സർക്കാരായ ഗവൺമെന്‍റ് ഓഫ് നാഷണൽ അക്കോർഡും എതിര്‍പക്ഷത്തുള്ള കിഴക്കന്‍ ലിബിയ ആസ്ഥാനമായുള്ള ലിബിയ നാഷണല്‍ ആര്‍മിയും തമ്മിലാണ് പരസ്പര വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്. ജനീവയില്‍ അഞ്ചു ദിവസമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കു ശേഷമാണ് വെള്ളിയാഴ്ച ലിബിയന്‍ പാര്‍ട്ടികള്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയതെന്ന് ലിബിയൻ ദൗത്യത്തിനായുള്ള യുഎന്‍ വക്താവ് സ്റ്റെഫാനി വില്യംസ് അറിയിച്ചു. 

കരാര്‍ പ്രകാരം എല്ലാ കൂലിപ്പടയാളികളും വിദേശ പോരാളികളും മൂന്ന് മാസത്തിനുള്ളില്‍ ലിബിയ വിട്ടു പോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വെടിനിർത്തൽ കരാർ എന്നു പ്രാബല്യത്തിലാകുമെന്നു വ്യക്തതയില്ല. സഖ്യകക്ഷി സൈന്യം 2011ൽ ഏകാധിപതി ഗദ്ദാഫിയെ വധിച്ച ശേഷം രാജ്യം സംഘർഷഭരിതമായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള കലഹം രാജ്യത്തെ രണ്ടായി വിഭജിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed