നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി


കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ തുടരാമെന്നറിയിച്ചു കൊണ്ടാണ് ആശംസ. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനത്തിന്‍റെ ശുഭാവസരത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നിനായി നമ്മളൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരാം.' അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed