കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് പൂർത്തിയായി


 

കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. 4 മണിക്കൂറാണ് മന്ത്രിയുടെ ചോദ്യം ചെയ്യൽ നീണ്ടത്. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചരിത്രത്തിലാദ്യമായാണ് എൻഐഎ പോലുള്ള ഒരു കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. അതീവസുരക്ഷയാണ് എൻഐഎ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധസാധ്യത പൂർണമായും ഇല്ലാതാക്കിയ ശേഷമേ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുവരാൻ പൊലീസ് ശ്രമിക്കൂ.
ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേൾപ്പിച്ച ശേഷം ഒപ്പിട്ടു വാങ്ങും. അതിന് ശേഷം മന്ത്രിയെ പുറത്തേക്ക് വിടും. എസിപി കെ ലാൽജിയുടെ നേതൃത്വത്തിലാണ് പുറത്തുള്ള ക്രമസമാധാനനില പരിശോധിക്കുന്നത്. പുറത്ത് പ്രശ്നങ്ങളുണ്ടാകില്ല എന്നുറപ്പാക്കി, ക്രമസമാധാനനില സാധാരണ നിലയിലാക്കി പ്രതിഷേധക്കാരെ ഒഴിപ്പിച്ച ശേഷമേ മന്ത്രിയെ പുറത്തേക്ക് കൊണ്ടുവരൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed