ശരീരതാപം പരിശോധിക്കാതെ വൈറ്റ് ഹൗസിൽ പ്രവേശിക്കാം


വാഷിംഗ്ടണ്‍ ഡിസി: താപനില പരിശോധിക്കാതെ സന്ദർശകർക്ക് വൈറ്റ്ഹൗസിൽ പ്രവേശനം അനുവദിച്ചു. മാർച്ച് പകുതിക്ക് ശേഷം ആദ്യമായാണ് വൈറ്റ് ഹൗസിൽ താപനില പരിശോധന ഒഴിവാക്കുന്നത്. താപനില പരിശോധിക്കില്ലെങ്കിലും മറ്റു ചില കൊറോണ മുൻകരുതലുകൾ ഇവിടെ നിലവിലുണ്ട്. 

പ്രസിഡന്‍റിനെ കാണാനെത്തുന്നവരുടെ താപനിലയും വൈറസ് പരിശോധനയും നിലനിൽക്കുന്നുണ്ട്. നേരത്തെ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നവർക്ക് താപനില പരിശോധനയ്ക്ക് പുറമേ കോവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed