ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് വെനസ്വേലൻ പ്രസിഡന്‍റ്


കാരക്കസ്: അമേരിക്കയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്ന് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ. അതിനായി താൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ ട്രംപിനെ കാണാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മഡൂറോ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, വെനസ്വേലയുമായി ചർച്ചയ്ക്ക് തയാറാണെന്ന് ട്രംപും അറിയിച്ചിരുന്നു. ഞായറാഴ്ചയാണ് ട്രംപ് ചർച്ചകൾ നടക്കണമെന്ന് അഭിപ്രായപ്പെട്ടത്. യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് ചർച്ചകൾ സഹായകരമാകുമെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed