ദുബൈയിലേക്ക് വിമാന സർവ്വീസ് പുനഃരാരംഭിക്കണം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു


തിരുവനന്തപുരം: ദുബൈയിലേക്ക് ഉടനെ വിമാന സർവ്വീസ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. ദുബൈയിൽ താമസിക്കുന്നവർക്ക് ജൂൺ‍ 22 മുതൽ തിരിച്ചുചെല്ലാൻ അവിടത്തെ സർക്കാർ അനുമതി നൽ‍കിയ സാഹചര്യത്തിലാണ് ദുബൈയിലേക്ക് ഉടനെ വിമാന സർവ്‍വീസ് പുനഃരാരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചത്.

ജൂലൈ 10 മുതൽ ടൂറിസ്റ്റുകൾക്കും മറ്റു സന്ദർശകർക്കും വിമാന മാർഗം എത്താനും ദുബൈ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ദുബൈ ഉൾപ്പെടെ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ധാരാളം പേർ തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബൈയിലേക്ക് വിമാന സർവ്‍വീസ് ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നാണ് മുഖ്യമന്ത്രി സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. തിരിച്ചുപോകുന്ന യാത്രക്കാർ അഭ്യർത്ഥിക്കുകയാണെങ്കിൽ അവർക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പിസിആർ ടെസ്റ്റ് നടത്താൻ കേരളം തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed