ഗാൽ‍വാൻ‍ ഏറ്റുമുട്ടൽ: രണ്ട് കമാൻഡിംഗ് ഓഫീസർമാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന


ബീജിംഗ്: ഗാൽ‍വാൻ‍ താഴ്്വരയിൽ ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ രണ്ട് കമാൻഡിംഗ് ഓഫീസർമാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ആദ്യമായാണ് ഏറ്റുമുട്ടലിൽ‍ ചൈന മരണം സ്ഥിരീകരിക്കുന്നത്. നേരത്തെ ചൈനയുടെ കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ചൈന സ്ഥിരീകരിച്ചിരുന്നില്ല. 20ൽ താഴെ ചൈനീസ് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസും റിപ്പോർ‍ട്ട് ചെയ്തു. 1979ന് ശേഷം ആദ്യമായാണ് ഏറ്റുമുട്ടലിൽ ചൈനീസ് സൈനികർ കൊല്ലപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed