എച്ച് 1 ബി, എച്ച് 4 വിസകൾ ഈ വർഷമില്ലെന്ന് യു.എസ്
വാഷിംഗ്ടൺ: വിദേശികൾക്ക് തൊഴിൽ ഇടങ്ങളിൽ വിലക്കുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2020 അവസാനം വരെ വിദേശ തൊഴിലാളികൾക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. എച്ച് 1 ബി, എച്ച് 2 ബി, എച്ച് 4, എൽ, ജെ വിസകൾ ഡിസംബർ 31 വരെ നൽകില്ല.
ഐടി പ്രഫഷണലുകൾ മുതൽ നിലവിൽ വിസയുള്ളവരുടെ ഉറ്റബന്ധുക്കൾക്ക് വരെ വിസ തടയുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. എന്നാൽ നിലവിൽ അമേരിക്കയിൽ ഉള്ളവർക്ക് വിലക്ക് ബാധകമല്ല. വിദഗ്ധ തൊഴിലാളികളുടെയും വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല നിയമനങ്ങളും ഇതോടെ നടക്കില്ല. വിദ്യാർത്ഥി, തൊഴിൽ, സാസ്കാരിക പരിപാടികളുടെ ഭാഗമായുള്ള ജെ വിസുകളും നൽകില്ല. ഒരു കന്പനിയിൽ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാകില്ല.
മികവുള്ളവർക്ക് വിസ നൽകുന്ന സംവിധാനത്തിലേക്ക് മാറുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. മികച്ച ശന്പളമുള്ള തൊഴിലിൽ മികവുള്ളവർക്ക് മാത്രം എച്ച് 1 ബി വിസ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് പറയുന്നു.

