ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്തിന് ശ്രമം: കണ്ണൂർ സ്വദേശി കരിപ്പൂരിൽ പിടിയിൽ


കോഴിക്കോട്: റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്തിന് ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃത സ്വർണവുമായി യാത്രക്കാരനെ പിടികൂടി. കണ്ണൂർ സ്വദേശി ജിതിനാണ് പിടിയിലായത്.  ഇയാളിൽ നിന്ന് 736 ഗ്രാം സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ജിതിൻ എത്തിയത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസിന്‍റെ പരിശോധനയിലാണ് ജിതിൻ കുടുങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed