യുദ്ധകപ്പലിൽ നിന്നുള്ള മിസൈൽ പതിച്ച് ഇറാന്റെ തന്നെ മറ്റൊരു കപ്പൽ തകർന്നു
ടെഹ്റാൻ: ഇറാൻ നാവികസേനയുടെ പരിശീലനത്തിനിടെ യുദ്ധകപ്പലിൽ നിന്നുള്ള മിസൈൽ പതിച്ച് ഇറാന്റെ തന്നെ മറ്റൊരു കപ്പൽ തകർന്നതായി റിപ്പോർട്ട്. ഇറാന്റെ യുദ്ധക്കപ്പലായ ജമാരനിൽ നിന്നുള്ള മിസൈൽ പതിച്ച് കൊണാർക്ക് എന്ന കപ്പലാണ് തകർന്നത്. ഹോർമൂസ് കടലിടുക്കിന് സമീപമാണ് അപകടം നടന്നത്.
കപ്പലിലുണ്ടായിരുന്ന 40ഓളം പേർ കൊല്ലപ്പെട്ടുവെന്നും നിരവധിയാളുകൾക്ക് പരിക്കേറ്റുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമൂസ് കടലിടുക്കിന് സമീപം ഇറാന് നാവിക സേന സ്ഥിരകമായി പരിശീലനം നടത്താറുള്ളതാണ്.

