പ്രവാസികളുമായി ഗൾഫിൽ നിന്ന് രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലേക്ക്


ദുബൈ: പ്രവാസികളുമായി ഗൾഫിൽ നിന്ന് രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലേക്കെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15ന് യാത്രതിരിക്കും. ബഹ്‌റൈനിൽ നിന്നുള്ള രണ്ടാം വിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് ഉണ്ടാവുക. 

വൈകീട്ട് പ്രാദേശിക സമയം 4.30നാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടും. ഇന്ത്യൻ സമയം രാത്രി 11.20ന് ഇത് കോഴിക്കോട്ട്‌ എത്തിച്ചേരും. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർ ഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണം ചെയ്തത്. ഗർഭിണികൾ, ജോലിനഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് പട്ടികയിൽ ഇടംപിടിച്ചവരിൽ അധികവും.

ആദ്യഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് രണ്ട് വിമാനങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 13,000ത്തിലധികം പേരാണ് ഇന്ത്യൻ എംബസിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed