കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ട്രംപ് ഭരണകൂടം വൻ ദുരന്തമെന്ന് ഒബാമ


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി മുൻ പ്രസിഡണ്ട് ബരാക് ഒബാമ. കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ ട്രംപ് ഭരണകൂടം ദുരന്തമാണെന്നും, അന്പേ പരാജയപ്പെട്ടെന്നും ഒബാമ തുറന്നടിച്ചു. 

എന്തു ചെയ്യുന്പോഴും അതിലൊക്കെ തനിക്ക് എന്താണ് നേട്ടമുള്ളത് എന്ന മാനസികാവസ്ഥയാണ് ചിലർക്കെന്ന് ഒബാമ കുറ്റപ്പെടുത്തി. ട്രംപിന്‍റെ പേരെടുത്തു പറയാതെ ആയിരുന്നു ആ വിമർശനം.
ആസന്നമായ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനു വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞ ഒബാമ അതുമായി ബന്ധപ്പെട്ട് തനിക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed