പ്രതിഷേധങ്ങൾ ഉൾക്കൊള്ളാനാവില്ല: നിയന്ത്രണങ്ങൾ അത്യാവശ്യമെന്ന് ദക്ഷിണാഫ്രിക്ക
കേപ്ടൗണ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അടച്ചുപൂട്ടലിനെതിരെയും മറ്റ് നിയന്ത്രണങ്ങൾക്കെതിരെയും ഉയർന്ന പ്രതിഷേധങ്ങൾ തള്ളി ദക്ഷിണാഫ്രിക്കൻ ഭരണകൂടം. കോവിഡ് രാജ്യത്തിനു ഭീഷണിയാകുന്ന സ്ഥിതിയാണ് ഉള്ളതെന്നും അതിനാൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും ഭരണകൂട വക്താവ് അറിയിച്ചു.
ലോക്ക്ഡൗണിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ ഉൾക്കൊള്ളാനാകുന്നതല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് ആദ്യവാരമാണ് രാജ്യത്ത് അടച്ചുപൂട്ടൽ ഏർപ്പെടുത്തിയത്. ഹോട്ടലുകളും റസ്റ്റോറന്റുകളുമെല്ലാം അടച്ചിരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 9,420 പേരാണ് ഇവിടെ കോവിഡ് ബാധിതരായുള്ളത്. 186 പേരാണ് വൈറസ് ബാധിച്ച് ദക്ഷിണാഫ്രിക്കയിൽ മരണമടഞ്ഞത്.

