ഘാനയിലും പിടിമുറുക്കി കോവിഡ്
അക്ര: കോവിഡ് വൈറസ് ബാധയുടെ പിടിയിലമർന്ന് ഘാനയും. ദിവസവും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രോഗ ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 30 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
1,300ലേറെ പേർ താമസിക്കുന്ന വ്യവസായ മേഖലയിൽ മാത്രം 500ലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,263 പേർക്കാണ് ഘാനയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 22 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

