ഷിക്കാഗോയില്‍ ഇന്ത്യൻ വംശജയായ പീഡിപ്പിച്ചു കൊന്നു


ഷിക്കാഗോ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ഓണേഴ്സ് വിദ്യാർഥിനിയായ റൂത്ത് ജോർജാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച കോളേജ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്‍റെ പിന്നിലെ സീറ്റിലാണ് പത്തൊന്പതുകാരിയായ റൂത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഹൈദരാബാദിൽ നിന്നുള്ളവരാണ് റൂത്തിന്‍റെ കുടുംബം. കൊലയാളിയെന്നു കരുതപ്പെടുന്ന ഡോണൾഡ് തർമൻ എന്ന യുവാവിനെ പോലീസ് ഞായറാഴ്ച ഷിക്കാഗോ മെട്രോ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കു യൂണിവേഴ്സിറ്റിയുമായി ബന്ധമില്ല. വെള്ളിയാഴ്ച വൈകിട്ട് മുതൽ റൂത്തുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നു നടത്തിയ തെരച്ചിലിലാണ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ റൂത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തർമൻ റൂത്തിനു പിന്നാലെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed