ജയിലില്‍ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയിൽ


ലാഹോര്‍: ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിരവധി തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. ഷെരീഫിന്‍റെ ആരോഗ്യനിലയില്‍ നേരത്തെ അദ്ദേഹത്തിന്‍റെ മകളും സഹോദരനും ആശങ്ക അറിയിച്ചിരുന്നു.അഴിമതിക്കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു ഷെരീഫ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed