ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു


ലണ്ടൻ: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ചുമതലയേറ്റു. ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറീസ് ജോണ്‍സന്‍റെ മന്ത്രിസഭയിലാണ് ആദ്യമായി ഒരു ഇന്ത്യൻ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.  2016 മുതൽ 2017 വരെ ബ്രിട്ടന്‍റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായിരുന്നു പ്രീതി പട്ടേൽ. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന തെരേസാ മേയുടെ ബ്രെക്സിറ്റ് നയതന്ത്രത്തിന് വേണ്ടി വാദിക്കുന്നവരിൽ പ്രമുഖയാണ് ഇവർ. ബ്രിട്ടനിൽ ജനിച്ചുവളർന്ന പ്രീതിയുടെ അച്ഛനമ്മമാർ ഗുജറാത്ത് സ്വദേശികളാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed